കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും കസ്റ്റംസ് ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽനിന്ന് കൊണ്ടുവന്നതാണ് സ്വർണം. കണ്ണൂർ സ്വദേശിയിൽനിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. രണ്ടു കിലോ സ്വർണമാണ് ഇയാൾ കൊണ്ടുവന്നത്. സ്പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
Post Your Comments