
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 409 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു, 710 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച്ചു. രാജ്യത്തെ ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,41,610 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,27,899 ഉം ആയി. രാജ്യത്തെ ആകെ മരണം 8,469 ആയി.
നിലവില്‍ 5,242 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,162 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.5 ഉം മരണനിരക്ക് 1.6 ഉം ശതമാനമാണ്.
Post Your Comments