NattuvarthaLatest NewsKeralaNews

കെ.എസ്.ആര്‍.ടി.സി ബസ്സിൽ ഉപേക്ഷിച്ച നിലയിൽ എയര്‍ഗണും, എയർ പിസ്റ്റലും: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സിൽ ഉപേക്ഷിച്ച നിലയിൽ എയര്‍ഗണും, എയർ പിസ്റ്റലും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട ബാഗിലെ പാസ്പോര്‍ട്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട കരാറുകള്‍ ആണ് ബാഗില്‍ ഉള്‍പ്പെട്ടതെന്നും വിവരമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസുമായി സഹകരിച്ചാണ് അന്വഷണം.

Also Read:ഈ ആക്ഷനൊക്കെ ഇതായിരുന്നോ അർത്ഥം? ഇതറിഞ്ഞാല്‍ നിങ്ങള്‍ ഇനി ഇങ്ങനെ ആംഗ്യം കാണിക്കില്ല

എയര്‍ ഗണ്‍, എയര്‍ പിസ്റ്റല്‍, പാസ്പോര്‍ട്ട് തുടങ്ങി വിവിധ രേഖകള്‍ അടങ്ങിയതായിരുന്നു ബാഗ്. കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസില്‍ നിന്നാണ് ബാഗ് ലഭിച്ചത്. 17 യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ് കിളിമാനൂര്‍ എത്തുന്നതിന് മുന്‍പ് അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കണ്ടക്ടര്‍ നടത്തിയ പരിശോധനയിലാണ് ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ബാഗ് കിളിമാനൂര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആര്യനാട് ഭാഗത്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button