![](/wp-content/uploads/2021/08/untitled-43-3.jpg)
നാഗ്പൂര്‍ : താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ചെയ്തതിന് പിന്നാലെ നൂര്‍ മുഹമ്മദ് എന്ന അബ്ദുള്‍ ഹഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. താലിബാൻ അഫ്ഗാൻ കീഴടക്കുന്നതിനു മാസങ്ങൾക്ക് മുൻപാണ് നാഗ്പൂരിൽ നിന്ന് 2021 ജൂണ്‍ 23 ന് ഇയാളെ അഫ്ഗാനിലേക്ക് നാടുകടത്തിയത്. 30 വയസ്സായി. ഏകദേശം 10 വര്‍ഷമായി നൂര്‍ നാഗ്പൂരില്‍ പേര് മാറ്റി താമസിച്ചു വരികയായിരുന്നു.
2010 ല്‍ 6 മാസത്തെ ടൂറിസ്റ്റ് വിസയിലാണ് നൂര്‍ നാഗ്പൂരിൽ എത്തിയത്. പിന്നീട്, അഭയാര്‍ത്ഥി പദവി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന് (UNHRC) അപേക്ഷ സമർപ്പിച്ചു. എന്നാൽ, ഈ അപേക്ഷ തള്ളുകയാണുണ്ടായത്. അതിനുശേഷം ഇയാൾ നാഗ്പൂരില്‍ അനധികൃതമായി താമസിക്കുകയായിരുന്നു. നൂര്‍ അവിവാഹിതനായിരുന്നു. നാഗ്പൂരിൽ ഒരു പുതപ്പ് വില്‍പ്പനക്കാരനായി ജോലി ചെയ്തു വന്നിരുന്ന ഇയാളുടെ സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്.
Also Read:കോവിഡ് മൂന്നാം തരംഗം: കൂടുതൽ ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്
അഫ്ഗാനിൽ നിന്നും നൂറിന്റെതായി പുറത്തുവന്നിട്ടുള്ള ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായി. ഇതോടെ, ഇയാളുടെ വാടകവീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ പോലീസിന് കാര്യമായൊന്നും കണ്ടെത്താനായില്ല.
നൂര്‍ മുഹമ്മദിന്റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഹഖ് ആണെന്നും സഹോദരന് താലിബാനുമായി ചേര്‍ന്ന് ജോലി ചെയ്തിരുന്നുവെന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. നൂറിന്റെ ഇടതു തോളിന് സമീപം വെടിയുണ്ടകളുണ്ടെന്ന് അന്വേഷണ സംഘം മുൻപ് കണ്ടെത്തിയിരുന്നു. ഭീകരരുമായി നൂറിന് ബന്ധമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. ഇ യള് താലിബാന് ആണെന്ന് അഫ്ഗാന് എംബസി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവിടെ നിന്ന് നാടുകടത്തി രാജ്യത്തേക്ക് അയയ്ക്കുകയായിരുന്നു.
Post Your Comments