കാബൂള്‍: താലിബാന്‍ ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നതായി സൂചന. ഇത്തരം സാഹചര്യം ശരി വെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അഫ്ഗാനിസ്ഥാനിലെ അടച്ചുപൂട്ടിയ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്. കോണ്‍സുലേറ്റുകളിലെത്തിയ താലിബാന്‍ പേപ്പറുകള്‍ തിരയുകയും, നിര്‍ത്തിയിട്ട കാറുകള്‍ കൊണ്ടുപോകുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ ബുധനാഴ്ച കാണ്ഡഹാറിലെയും ഹെറത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ സന്ദര്‍ശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കാബൂളിലെ എംബസിക്ക് പുറമെ അഫ്ഗാനിസ്ഥാനില്‍ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാണ്ഡഹാറും ഹെറാത്തിനും കൂടാതെ മസാര്‍ ഇ ഷെരീഫിലും ഇന്ത്യയ്ക്ക് ഒരു കോണ്‍സുലേറ്റുണ്ടായിരുന്നു, താലിബാന്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അത് അടച്ചുപൂട്ടി.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ, ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയാന്‍ താലിബാന്‍ വീടുകള്‍ തോറും തിരച്ചില്‍ നടത്തുകയാണ്.
Post Your Comments