ന്യൂഡൽഹി: ടോക്യോ ഒളിംമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പേര് ഇനി പുനെ സ്റ്റേഡിയത്തിന് നല്‍കും. ആര്‍മി സ്‌പോട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള പൂനെ കന്റോണ്‍മെന്റിലുള്ള സ്‌റ്റേഡിയത്തിനാണ് നീരജിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നീരജ് ചോപ്ര ആര്‍മി സ്‌പോട്‌സ് സ്‌റ്റേഡിയം എന്നാകും ഇനി സ്‌റ്റേഡിയത്തിന്റെ പേര്. സ്റ്റേഡിയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 23 പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍വ്വഹിക്കും. പരിപാടിയില്‍ ന് 16 ഒളിമ്പ്യന്മാരെയും മന്ത്രി ആദരിക്കും. ശേഷം കായിക താരങ്ങളുമായും മന്ത്രി സംവദിക്കും.
Read Also: ഇനി ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും കുറഞ്ഞ ചിലവിൽ ആർടിഒ അംഗീകാരത്തോടെ ഇലട്രിക് ആക്കാം
പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സിലില്‍ ആദ്യമായി സ്വര്‍ണം നേടിയ താരമാണ് 23 കാരനായ നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.85 മീറ്റര്‍ എറിഞ്ഞുകൊണ്ടായിരുന്നു നീരജ് സ്വര്‍ണ്ണം നേടിയത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ വ്യക്തികൂടിയാണ് നീരജ് എന്ന പ്രത്യേകത കൂടിയുണ്ട്.
Post Your Comments