പട്‌ന: ജെ.ഡി.യുമായുള്ള സഖ്യം ബീഹാറിന് പുറമെ യു.പിയിലേക്കും വ്യാപിപ്പിക്കാന്‍ ബി.ജെ.പി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ഒഴിവാക്കാനാണു ശ്രമം.
യു.പിയില്‍ 200 സ്‌ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ജെ.ഡി.യു. പ്രഖ്യാപിച്ചിരുന്നു. ഇതാണ് അനുനയ നീക്കത്തിനു ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
സഖ്യം സംബന്ധിച്ചു ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡയും ജെ.ഡി.യു. അധ്യക്ഷന്‍ ലലന്‍ സിങ്ങും ചര്‍ച്ച നടത്തി. ബിഹാര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള യുപി മണ്ഡലങ്ങളിലെ കുര്‍മി, കൊയ്‌രി സമുദായ വോട്ടുകളില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു സ്വാധീനമുണ്ടെന്നു ബി.ജെ.പി. കരുതുന്നു. നിതീഷ് കുമാറിനു പുറമേ ജെ.ഡി.യുവിന്റെ കേന്ദ്രമന്ത്രി ആര്‍.സി.പി. സിങ്ങും കുര്‍മി സമുദായക്കാരനാണ്.
Post Your Comments