പാലക്കാട് : ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകന്‍ വിഷ്ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ അപാകത സംഭവിച്ചതായി പരാതി നൽകിയത്. പഠിക്കാന്‍ മിടുക്കനായ വിഷ്ണുവിന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മലയാളം ഒന്നാം പേപ്പറിന് ബി പ്ലസും മറ്റ് വിഷയങ്ങളിലെല്ലാം എ പ്ലസും ലഭിച്ചു.
ഫലം വന്നപ്പോള്‍ മലയാളം ഒന്നാം പേപ്പറില്‍ 28 മാര്‍ക്ക് ലഭിച്ച വിഷ്ണുവിന് പുനര്‍മൂല്യനിര്‍ണയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുകയായിരുന്നു. ആദ്യ തവണ മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മുഴുവന്‍ മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒന്നാമത്തെ പേജില്‍ 28 മാര്‍ക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അലക്ഷ്യമായി മൂല്യനിര്‍ണയം നടത്തിയ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിഷ്ണുവിന്റെ പിതാവ് ശശികുമാര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments