കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ താലിബാൻസംഘം തടഞ്ഞുവച്ചിരിക്കുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലേക്കെത്തിയ 150ഓളം പേരേയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചിലരെ പിടിച്ചുകൊണ്ടുപോയതായും സൂചനയുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാർത്ത താലിബാൻ നിഷേധിച്ചു.
വ്യോമസേനയുടെ സി-130ജെ വിമാനം കാബൂളിൽനിന്ന് 85 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നതായി വാർത്ത പുറത്തുവരുന്നത്. വിമാനം തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ രക്ഷാദൗത്യത്തിനായി മറ്റൊരു വിമാനം കാബൂൾ വിമാനത്താവളത്തിലുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.
Read Also: ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ
വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല അമേരിക്കന്‍ സൈന്യത്തിനാണ്.
Post Your Comments