Latest NewsNewsIndia

ലോകത്തിലെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട്‍ ഹുറൂൺ ഗ്ലോബൽ : പട്ടികയിൽ 12 ഇന്ത്യൻ കമ്പനികൾ

ലണ്ടൻ : ലോകത്തിലെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട്‍ ഹുറൂൺ ഗ്ലോബൽ. 12 ഇന്ത്യൻ കമ്പനികൾ ഹുറൂൺ ഗ്ലോബൽ ലിസ്റ്റിൽ ഇടം നേടി. വിപ്രോ ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്, എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങി 12 കമ്പനികളാണ് ഇടം നേടിയത്.

Read Also :  ജമ്മു കശ്മീരിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന | latest news|army 

ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ മൂല്യം 15% ഉയർന്ന് 2.4 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷനുമായി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. 188 ബില്യൺ ഡോളർ വിപണി മൂലധനമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ ഒന്നാമതെത്തി. 164 ബില്യൺ ഡോളറുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡും 113 ബില്യൺ ഡോളറുമായി എച്ച്ഡിഎഫ്സി ബാങ്കും പിന്നിലുണ്ട്.

മൊത്തത്തിലുള്ള റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ, റിലയൻസ് രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 57 -ാം സ്ഥാനത്തെത്തി.. അതേസമയം വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക് എന്നിവ യഥാക്രമം 457, 477, 498 സ്ഥാനങ്ങൾ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button