ഡല്‍ഹി: ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അഫ്ഗാനിസ്ഥാനിലെ അതിക്രമങ്ങൾ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാനും ചൈനയും ‘ഭായി ഭായി’: തുറന്ന് സമ്മതിച്ച് താലിബാന്‍ വക്താവ്
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ ഇന്ത്യക്കെതിരെ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജയശങ്കർചൂണ്ടിക്കാണിച്ചു.
Post Your Comments