
ജമ്മു കശ്മീർ : സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സുരക്ഷാസേനയും അര്‍ധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് ഭീകരർക്കായി തെരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ആഗസ്റ്റ് 13ന് കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കറെ ത്വയിബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.
Post Your Comments