കാബൂള്‍: താലിബാനും ചൈനയും നല്ല അടുപ്പത്തിലാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം ഒന്നുകൂടി തുറന്നുസമ്മതിച്ചിരിക്കുകയാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. ഭാവിയില്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് സുഹൈല്‍ ഷഹീന്‍ പറഞ്ഞത്. ചൈനയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനീസ് പ്രണയം അടിവരയിട്ട് വ്യക്തമാക്കിയത്.
എന്നാൽ ചൈനയുടെ ലക്ഷ്യങ്ങൾ മറ്റു പലതുമാണ്. തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളാണ് ചൈനയുടെ താലിബാന്‍ പ്രണയത്തിന് പിന്നിലെ പ്രധാന കാരണം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാനിസ്ഥാന്‍. അമേരിക്കയുടെ പാവയായി അഷ്റഫ് ഘനിയുടെ സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം തങ്ങളുടെ താത്പര്യങ്ങള്‍ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ചൈനയ്ക്ക് നന്നായി അറിയാം. അതിനാലാണ് അവര്‍ താലിബാന് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കിയത്.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയാണ് മേഖലയിലെ ചൈനയുടെ മറ്റൊരു പദ്ധതി. ഇതിലൂടെ പാകിസ്ഥാനില്‍ നിക്ഷേപങ്ങള്‍ നടത്താനും നയതന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്കെല്ലാം അഫ്ഗാന്റെ കാര്യമായ പിന്തുണയും ആവശ്യമുണ്ട്. ഒപ്പം മേഖലയില്‍ ഇന്ത്യക്കെതിരെ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും.
താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ വരുന്നത് പാകിസ്ഥാനൊപ്പം ചൈനയ്ക്കും ഏറെ താത്പര്യമുള്ള വിഷയമായിരുന്നു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതംചെയ്ത് രംഗത്തുവന്ന രാജ്യവും ചൈനയാണ്. താലിബാനുമായി സൗഹൃദത്തിന് താത്പര്യമാണെന്നും അവരുമായി സഹകരിക്കുമെന്നും ചൈന വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൈനയുമായി നല്ലബന്ധം പുലരണമെന്ന് ആഗ്രഹിക്കുന്നതായി താലിബാനും വ്യക്തമാക്കി.
Post Your Comments