Latest NewsIndiaNewsInternational

‘സ്ത്രീകളുടെ മൃതദേഹം നായകൾക്ക് തിന്നാൻ കൊടുക്കുന്നു, എന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു’: താലിബാന്റെ ഭീകരത തിരിച്ചറിഞ്ഞ യുവതി

കാബൂൾ: ‘താലിബാന്റെ കണ്ണുകളിൽ സ്ത്രീകൾ ജീവനുള്ള വസ്തുക്കളല്ല. മറിച്ച് വെറും മാംസം മാത്രമാണ്. അവർ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നു. അവർ മൃതശരീരം നായ്ക്കൾക്ക് തിന്നാൻ ഇട്ടുകൊടുക്കുന്നു’, പറയുന്നത് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായ 33 കാരി ഖതേറയാണ്.

നിരവധി തവണയാണ് താലിബാൻ ഖതേറയെ വെടിവെച്ചത്. ശേഷം ഇവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് താൻ അനുഭവിച്ച ക്രൂരതകളും താലിബാന്റെ പൈശാചിക മുഖവും യുവതി തുറന്നു പറഞ്ഞത്.

Also Read:ആകർഷകമായ ഓണം ഓഫറുകൾ പ്രഖ്യാപിച്ച് പിയാജിയോ

ഗസ്നി നഗരത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് യുവതിയെ താലിബാൻ ഭീകരവാദികൾ വളഞ്ഞത്. ഐഡി പരിശോധിച്ച ശേഷം താലിബാൻ തീവ്രവാദികൾ തനിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഖതേറ പറഞ്ഞു. താലിബാൻ ഭീകരർ ആക്രമിക്കുമ്പോൾ താൻ രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് യുവതി ഞെട്ടലോടെ ഓർക്കുന്നു. തന്നെ പലതവണ അവർ കുത്തിയെന്നും കണ്ണുകൾ ചൂഴ്ന്നെടുത്തുവെന്നും യുവതി പറയുന്നു.

‘അവർ ആദ്യം ഞങ്ങളെ (സ്ത്രീകളെ) പീഡിപ്പിക്കുകയും തുടർന്ന് ശിക്ഷയുടെ ഫലമായി ഞങ്ങളുടെ ശരീരം ഉപേക്ഷിക്കുകയും ചെയ്തു. ചിലപ്പോൾ നമ്മുടെ ശരീരം നായ്ക്കൾക്കുള്ള തീറ്റയാകും. മറ്റുചിലപ്പോൾ കഴുകന്മാർ കൊത്തിവലിക്കും. ഞാൻ അതിജീവിച്ചത് എന്റെ ഭാഗ്യമായിരുന്നു. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും എന്ത് നരകമാണ് സംഭവിക്കുന്നതെന്ന് സങ്കൽപ്പിക്കണമെങ്കിൽ താലിബാനു കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ ജീവിക്കണം. താലിബാന്റെ കണ്ണിൽ സ്ത്രീകളാറം ജീവനുള്ള അവസ്തുക്കളല്ല, മറിച്ച് കുറച്ച് മാംസം മാത്രമാണ്’, യുവതി പറയുന്നു.

Also Read:കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല: വീണാ ജോര്‍ജ്

കാബൂൾ വിട്ട് ചികിത്സയ്ക്കായി ഡൽഹിയിലെത്തിയ യുവതി ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിക്കുകയാണ്. താലിബാൻ സ്ത്രീകളെ പരിശോധിക്കാൻ പുരുഷ ഡോക്‌ടർമാരെ അനുവദിക്കാറുണ്ടായിരുന്നില്ലെന്ന് യുവതി അഭിമുഖത്തിൽ പറഞ്ഞു. ‘പെൺകുട്ടികൾ സ്കൂളുകളിൽ പോകുന്നത് മനോഹരമായ കാഴ്ചയാണ്. എല്ലാം പോയി. താലിബാനിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി പെൺകുട്ടികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ കുടുംബങ്ങൾ കത്തിക്കാൻ തുടങ്ങിയെന്ന് എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ കേട്ടു’, യുവതി പറഞ്ഞവസാനിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button