Latest NewsKeralaNattuvarthaNews

ചിന്ത ജെറോമിനില്ലാത്ത കുറ്റങ്ങളില്ല, പോലീസിന്റെ ലാത്തിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചു വളർന്നതാണ് അവർ: കുറിപ്പ്

തിരുവനന്തപുരം : ഗവേഷക വിദ്യാർത്ഥിയായിരിക്കേ ചിന്ത ജെറോം ജെ ആർഎഫ് ആനുകൂല്യങ്ങൾ കൈപ്പറ്റിയത് സത്യവാങ്മൂലം ലംഘിച്ചാണെന്ന ആരോപണം ശക്തമാകുന്നു. യുവജന കമ്മീഷൻ അംഗമായിരിക്കേയാണ് ചിന്ത ചട്ടവിരുദ്ധമായി ജെആർഎഫ് ആനൂകൂല്യങ്ങൾ കൈപ്പറ്റിയതെന്ന ആരോപണമാണ് ഉയരുന്നത്. ഇതോടെ, ചിന്തയെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്ത് വന്നു. ചിന്തയെ പിന്തുണച്ചും അവർക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ തള്ളിയുമാണ് ഇടത് പ്രൊഫൈലുകൾ നിറയെ
കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ ചിന്തയെ പിന്തുണച്ച് ശ്രീകാന്ത് പി കെ എന്ന യുവാവെഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Also Read:ഹർഭജന്റെ എക്കാലത്തെയും ഇലവൻ: ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ

സമര സംഘാടനത്തിലൂടെ വളർന്നു വന്ന് പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ കൈയ്യുയർത്തി മുദ്രാവാക്യം വിളിച്ചു വളർന്നതാണ് ചിന്തയെന്ന് കുറിപ്പിൽ പറയുന്നു. വാ തുറന്നാൽ പൊളിറ്റിക്കൽ കറക്റ്റ്നെസും സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ അട്ടിപ്പേറും കൊണ്ട് നടക്കുന്ന സകല എണ്ണവും ഇക്കൊല്ലത്തെ വലിയ തമാശ കണ്ട നിലയിൽ ചിന്തയുടെ ഡോക്‌ടറേറ്റിനെ ആർത്ത് ചിരിച്ച് പരിഹസിക്കുകയാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

വൈറലാകുന്ന കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ:

ചിന്താ ജെറോമിന് കേരള സർവ്വകലാശാലയിൽ നിന്ന് തന്റെ ഗവേഷണ പ്രബന്ധത്തിന് അംഗീകാരവും ഡോക്ടറൽ ഡിഗ്രിയും കിട്ടി. അഞ്ചോ ആറോ വർഷം സമയവും അധ്വാനവും മാനസികാരോഗ്യവും ചിലവഴിച്ചു അത്യാവശ്യം നല്ല രീതിയിൽ പണിയെടുത്തു തന്നെയാണ് നല്ലൊരു പി.എച്.ഡി ഗവേഷക/ൻ ഡോക്റേറ്റ് നേടുന്നത്. ചിലപ്പോഴോ പലപ്പോഴൊ ഗവേഷണ വിഷയങ്ങളൊന്നും വേണ്ടത്ര നിലവാരം പുലർത്തുന്നില്ലെന്ന വിമർശനമുന്നയിക്കാം. പക്ഷേ അവരാരും പണിയെടുക്കുന്നില്ലെന്ന് മാത്രം പറയരുത്. എസ്.എഫ്.ഐ – യുടെ യൂണിറ്റ് കമ്മറ്റിയിൽ നിന്ന് തുടങ്ങി സംസ്ഥാന നേതൃ നിരയിലേക്ക് സമര സംഘാടനത്തിലൂടെ വളർന്നു വന്ന് പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ കൈയ്യുയർത്തി മുദ്രാവാക്യം വിളിച്ചു വളർന്നതാണ്. ഇന്ന് യുവജന സംഘടനയായ ഡി.വൈ.എഫ്ഐ യുടെ സംസ്ഥാന സെക്രട്ടറിയേറ്റിലിരിക്കുമ്പോഴും ആ രാഷ്ട്രീയ വഴികളാണ് ചിന്ത ജെറോമിന്റെ മൂലധനം.

വാ തുറന്നാൽ പൊളിറ്റിക്കൽ കറക്റ്റ്നെസും സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ അട്ടിപ്പേറും കൊണ്ട് നടക്കുന്ന സകല എണ്ണവും ഇക്കൊല്ലത്തെ വലിയ തമാശ കണ്ട നിലയിൽ ആർത്ത് ചിരിക്കുകയാണ്. ചിന്ത ജെറോമിനില്ലാത്ത കുറ്റങ്ങളില്ല,രണ്ട് പിജി ഡിഗ്രികളുള്ള ചിന്ത ജെറോമിന്റെ അക്കാദമിക് കരിയർ പരിശോധിച്ചാൽ മാത്രം മതി വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്താനത്തിന്റെ നേതൃ നിരയിൽ നിൽക്കുമ്പോഴും എന്ത് മിടുക്കിയായാണ് തന്റെ വിദ്യാഭ്യാസം അവർ പൂർത്തിയാക്കിയതെന്ന്. പാരമ്പര്യ തറവാട്ട് മഹിമയും,സ്വത്തും,സവർണ്ണ ശരീരവും,ഉടയാത്ത ഖദറും,വള്ളുവനാടൻ മലയാളവും പേറുന്ന കോണ്ഗ്രസ് നേതാക്കളുടെ മക്കളുടെ അത്രയും വരാത്തത് കൊണ്ടാണ് ലത്തീൻ കത്തോലിക്കൻ കുടുംബത്തിൽ പിറന്ന വള്ളുവനാടൻ ഭാഷാ ശുദ്ധി പേറാത്ത ഒരു ഇടതുപക്ഷ വനിത ഇത്ര മാത്രം പരിഹസിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നത് എന്നെനിക്ക് അഭിപ്രായമില്ല. ചിന്ത ജെറോം,എസ്.എഫ്.ഐ ആയിപ്പോയി,ഡി.വൈ.എഫ്ഐ ആയിപ്പോയി,സി.പി.ഐ.(എം) ആയിപ്പോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button