Latest NewsKeralaNews

പീഡന പരാതി ഒതുക്കി തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീ പീഡന വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സ്ത്രീ പീഡനം ഒതുക്കി തീർക്കുവാൻ ശ്രമിക്കുന്നത് സ്ത്രീ പീഡനത്തിനെ സഹായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ‘ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ’: സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി മലയാളികൾ

മന്ത്രി ശശീന്ദ്രന് ക്ലീൻ ചീറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിഘണ്ടു പ്രകാരമാണ്. സ്ത്രീ പീഡനത്തിനെ ഒതുക്കി തീർക്കുവാൻ ശ്രമിക്കുന്നവരെ കുറ്റവിമുക്തനാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതു വഴി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിലെ അർത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമർശമോ സംഭാഷണത്തിൽ ഇല്ലെന്നും കേസ് പിൻവലിക്കണമെന്നോ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

Read Also: അഫ്ഗാനിൽ ശരിയത്ത് നിയമം നടപ്പാക്കാനുള്ള ധീരമായ പ്രവർത്തനം: താലിബാനെ അഭിനന്ദിച്ച് അൽഖ്വായിദ

shortlink

Related Articles

Post Your Comments

Related Articles


Back to top button