കാബൂള്‍: അഫ്ഗാനിസ്താനിൽ താലിബാന്‍ ഭീകരർ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ ജനങ്ങള്‍ക്കെതിരായി നടത്തുന്ന അതിക്രമങ്ങളുടെ വാർത്തയും ദൃശ്യങ്ങളുമാണ് പുറത്തു വരുന്നത്. ഏത് വിധേനയും രാജ്യം വിടാനായി നിരവധി ആളുകളാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടുന്നത്. ഇത്തരത്തിൽ ആളുകൾ തിക്കിത്തിരക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങളും വർത്തയാകുന്നുണ്ട്.
ഇത്തരത്തിൽ അമേരിക്കൻ വ്യോമസേനയിലൂടെ വിമാനത്തിൽ ഖത്തറിലെ അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ എത്തിയ ആയിരത്തോളം വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ ഒരു ശുചിമുറി മാത്രമുള്ള പരിമിതമായ സൗകര്യത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള അഫ്ഗാനികള്‍ തിങ്ങിപ്പാര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
രക്ഷാബന്ധൻ: ജമ്മു കശ്മീരിലെ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത് ബിഎസ്എഫ് ജവാന്മാർ
ചൂടേറിയ കാലാവസ്ഥയിൽ എ.സി പോലുമില്ലാത്ത ഒരു വലിയ ഹാളിനുള്ളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പിലെ അസൗകര്യങ്ങളെ കുറിച്ചും പരിമിതികളെക്കുറിച്ചും ഇവര്‍ തന്നെ ഏജന്‍സിയോട് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
From #kabulairport to #Qatar
The plight of the #Afghan refugees in the refugee camp in Qatar. They blame that they have no air-conditioning system with only one toilet and shower for all, while they complain about hot weather and lack of services. #Afghanistan #Talibans pic.twitter.com/p4pB9m5qKK— Aśvaka – آسواکا News Agency (@AsvakaNews) August 19, 2021
Post Your Comments