തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ. ചിന്തയുടെ പിഎച്ച്ഡി വാർത്ത പുറത്തു വന്നതിനു പിന്നാലെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടക്കുകയാണ് .ഇത്‌ആസൂത്രിതമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബര്‍ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു. ഗവേഷണ സമയത്തു യുവജനകമ്മീഷന്‍ അധ്യക്ഷ പദവി വഹിച്ചിരുന്നതിനാല്‍ ജെആര്‍എഫ് ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റിയിരുന്നില്ല.പാര്‍ട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു. തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവര്‍ പൂര്‍ത്തിയാക്കിയത്.യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആര്‍എഫ് കരസ്ഥമാക്കി ഇംഗ്ലീഷില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത് തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്. എന്നാല്‍ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമാണ് ഇത് അംഗീകരിക്കാനാകില്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു .
read also: അഫ്ഗാനില്‍ നടക്കുന്നത് ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ട് : വി.എ.ശ്രീകുമാര്‍
കല്‍പ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുന്‍പും സൈബര്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണ്.സമീപ കാലത്തു ചില കേന്ദ്രങ്ങള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോകുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു
Post Your Comments