KeralaLatest NewsNews

അഫ്ഗാനില്‍ നടക്കുന്നത് ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ട് : വി.എ.ശ്രീകുമാര്‍

ഇവിടെ നിന്നുള്ള താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നു

തൃശൂര്‍: അഫ്ഗാനില്‍ നടക്കുന്നത് മതഭ്രാന്തന്മാരുടെ നരനായാട്ടാണെന്ന് സംവിധായകന്‍ വി.എ. ശ്രീകുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താലിബാന്‍ ഭീകരതയ്‌ക്കെതിരെ അദ്ദേഹം പ്രതികരിച്ചത്. മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്‌നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണെന്ന് ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Read Also : അഫ്​ഗാൻ അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന്​ രാജ്യങ്ങളോട്​ യുഎൻ

ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പിന്റെ പൂര്‍ണരൂപം….

‘ മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ നാം ഒരേ ജനത. സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി’ .

‘ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ ഒടുവില്‍ സ്വയം കൊന്നതാണ് ചരിത്രം. ഇത്തരക്കാരോട് ചരിത്രം ക്ഷമിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അഫ്ഗാനില്‍ കൊല്ലപ്പെട്ട ഉറ്റവരും മണ്ണും നഷ്ടപ്പെട്ട ഓരോരുത്തരോടും ഐക്യദാര്‍ഢ്യം. ഭീകരത കൊണ്ട് കെട്ടിപ്പൊക്കുന്ന പ്രസ്ഥാനങ്ങള്‍ തകര്‍ന്നു വീഴും; തീര്‍ച്ച’

shortlink

Post Your Comments


Back to top button