
തിരുവനന്തപുരം : തന്റെ വിവാഹം ഉടനുണ്ടാകുമെന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം. റിപ്പോര്‍ട്ടര്‍ ലൈവിനോടാണ് ചിന്ത ഇക്കാര്യം തുറന്നു പറഞ്ഞത്. പിഎച്ച്ഡി എടുക്കാന്‍ വേണ്ടിയാണ് ഇതുവരെ കാത്തിരുന്നതെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത പിഎച്ച്ഡി സ്വന്തമാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നവലിബറല്‍ കാലഘട്ടത്തിലെ കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്രം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്നാണ് ചിന്ത പിഎച്ച്ഡി നേടിയത്. ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പിഎച്ച്ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയും ചെയ്യരുതെന്ന യുജിസി ചട്ടം നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെ ഡോക്ടറേറ്റ് നേടി എന്നതായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ചിന്ത നല്‍കിയിരുന്നു.
യുവജന കമ്മിഷന് അധ്യക്ഷയായി നിയമനം ലഭിച്ചത് മുതല്‍ പാര്‍ട്ട് ടൈം എന്ന രീതിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും ആ കാലയളവില്‍ ജെആര്‍എഫ് സംബന്ധമായ ഒരു ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. കൂടാതെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും ചിന്ത തുറന്നു പറഞ്ഞു.
തന്റെ ആശയങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ സംവദിക്കാമെന്നും അല്ലാതെ കള്ളപ്രചരണങ്ങള്‍ നടത്തരുതെന്നും ചിന്ത ആവശ്യപ്പെട്ടു. ‘വേട്ടയാടപ്പെടുന്നു എന്ന തോന്നലെന്നും എനിക്കില്ല. വളരെയധികം ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാനിരിക്കുന്നത്. നമ്മള് ശരിയാണെങ്കില്‍ നമ്മള് ഒന്നിനെയും ഭയക്കേണ്ടതില്ല. പിന്നെ അവരോട് എനിക്ക് വിനയത്തോടെ പറയാനുള്ളത്. നിങ്ങള്‍ വസ്തുതകള്‍ അറിഞ്ഞ് വിമര്‍ശിക്കൂ.’ ചിന്ത പറഞ്ഞു
Post Your Comments