ശ്രീനഗര്‍ : കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. 1997 ലെ മൈഗ്രന്റ് ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി നിയമം 1997 കര്‍ശനമായി നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവാണ് റവന്യൂ വിഭാഗത്തിനായി പുറപ്പെടുവിച്ചിരിക്കുന്നത്.
ഭീകരത ഭയന്ന് കശ്മീര്‍ വിട്ട പണ്ഡിറ്റുകള്‍ക്ക് സ്വത്തുക്കള്‍ തിരിച്ചു നല്‍കുന്ന നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. കശ്മീരില്‍ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകള്‍ അവരുടെ പരാതികള്‍ അറിയിക്കാന്‍ പോര്‍ട്ടല്‍ രൂപീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
15 ദിവസത്തിനുള്ളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ കശ്മീര്‍ പണ്ഡിറ്റുകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഭരണകൂടത്തിന് കൈമാറണം. മറ്റുള്ളവര്‍ കയ്യേറിയ ഭൂമി സമയബന്ധിതമായി തിരിച്ചു പിടിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
അതേസമയം കശ്മീരി പണ്ഡിറ്റുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇവര്‍ സര്‍ക്കാരിനോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകള്‍ക്കെല്ലാം ഇതോടെ വിരാമമാകുകയാണ്. ഭരണത്തിലേറിയത് മുതല്‍ കശ്മീര്‍ പണ്ഡിറ്റുകളുടെ അവകാശ സംരക്ഷണത്തിനാണ് ബിജെപി സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.
Post Your Comments