Latest NewsKeralaNews

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന താരസംഘടനയുടെ യോഗത്തിനെതിരെ ബിന്ദു കൃഷ്ണ

കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു കഴിഞ്ഞ ദിവസം സംഘടനയുടെ യോഗം നടന്നത്

കൊല്ലം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത താരസംഘടന ‘അമ്മ’യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പൊതുപരിപാടികളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ‘അമ്മ’യുടെ യോഗം നടന്നിരിക്കുന്നത്.
സാധാരണക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍, സാമൂഹിക അകലം പോലും ഇല്ലാതെ നടന്ന പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ബിന്ദു കൃഷ്ണ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

Read Also  :  ആം ആദ്മിയും ബിഎസ്പിയും ഇല്ലാതെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം

കുറിപ്പിന്റെ പൂർണരൂപം:

സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ…
കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…
മച്ചാനത് പോരെ…

shortlink

Post Your Comments


Back to top button