കാബൂള്‍: ആഗസ്റ്റ് 20 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചത് 3,000 പേരെ. 350 അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അഭയാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ് പറഞ്ഞു. ആഗസ്റ്റ് 14 വരെ 9000 പേരെയും ജൂലൈ അവസാനം മുതല്‍ 14,000 പേരെയും ഒഴിപ്പിച്ചു.
Read Also : താലിബാനെ നിയന്ത്രിക്കുന്ന പരമോന്നത നേതാവ് പാകിസ്ഥാന്‍ ജയിലില്‍
അതേസമയം അമേരിക്കയുടെ പിടി പൂര്‍ണ്ണമായും അയഞ്ഞ ശേഷം മാത്രം നിര്‍ണ്ണായക തീരുമാനം നടപ്പാക്കാനാണ് താലിബാന്‍ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 31 നാണ് അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റം പൂര്‍ണ്ണമാകൂ. പൂര്‍ണ്ണമായ പിന്മാറ്റം കഴിയും വരെ ഒന്നും ചെയ്യില്ല എന്ന് അമേരിക്കയുമായി താലിബാന്‍ ഉടമ്പടി ഉണ്ടെന്ന് താലിബാന്റെ മുഖ്യ ഇടനിലക്കാരന്‍ അനസ് ഹക്കാനി പറഞ്ഞു.
അതേസമയം ഇപ്പോഴും താലിബാന് പൂര്‍ണ്ണമായും കീഴടങ്ങാതെ പഞ്ച്ഷീര്‍ താഴ്വാരം നില്‍ക്കുകയാണ്. ഇവിടെ താലിബാന്‍ പോരാട്ടം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഈ ഭാഗം മാത്രമാണ് താലിബാന്റെ നിയന്ത്രണത്തിന് പുറത്തു നില്‍ക്കുന്നത്.
Post Your Comments