കാബൂള്‍: അഫ്ഗാന് വേണ്ടി ഇനിയും അമേരിക്കക്കാരുടെ ജീവൻ താലിബാന് നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ബൈഡൻ യുഎസ് സൈന്യത്തെ അഫ്ഗാനിൽ നിന്ന് തിരിച്ച് വിളിച്ചത്. ഇപ്പോൾ യുഎസ് ആർമിയുടെ യൂണിഫോം ധരിച്ച് അവരുടെ ഔദ്യോഗിക വാഹനത്തിൽ അമേരിക്കയെ പരസ്യമായി വെല്ലുവിളിയ്ക്കുകയാണ് താലിബാൻ ഭീകരവാദികൾ. അമേരിക്കന്‍ നിര്‍മിത തോക്കുകളായ എം4, എം18 തുടങ്ങിയ ആയുധങ്ങളുമായി യുഎസ് മിലിട്ടറി വാഹനത്തിൽ താലിബാൻ ഭീകരർ റോന്ത് ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഹെലികോപ്ടറുകൾ ഉൾപ്പെടെയുള്ള യുഎസിന്റെ എല്ലാ സൈനിക സാമഗ്രികളും താലിബാൻ കൈക്കലാക്കിയിട്ടുണ്ട്. അഫ്ഗാന് സൈനിക ആവശ്യത്തിനായി അമേരിക്ക വർഷങ്ങളായി നൽകിയതാണ് ഇവയെല്ലാം.അതേസമയം, അമേരിക്ക അഫ്ഗാന് നൽകിയ ആയുധങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതെല്ലാം താലിബാൻ ഭീകരരുടെ കൈവശമെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് സെക്യൂരിറ്റി അഡ്വൈസർ വ്യക്തമാക്കിയിരുന്നു.
دا ۲۱۷ پامیر قول اردو ده، چې نن ماسپښین مجاهدینو فتحه کړ.
په دې قول اردو کې د هندۍ نظامي هلیکوپترو سربیره لسګونه عرادې ډول ډول نظامي وسائط، وسلې او نور وسائل د مجاهدینو لاس ته ورغلل. pic.twitter.com/Jrci8BedsW— Zabihullah (..ذبـــــیح الله م ) (@Zabehulah_M33) August 11, 2021
Post Your Comments