ബെംഗളൂരു: താലിബാന്‍ തങ്ങളുടെ രാജ്യം ഏറ്റെടുത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പഠിക്കുന്ന നിരവധി അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ നിരാശരായിക്കൊണ്ടിരിക്കെ, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച ഉറപ്പ് നല്‍കി. സംസ്ഥാനത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായ എല്ലാ സഹായവും തങ്ങള്‍ നല്‍കും.
അവരുടെ രാജ്യത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കാരണം ഉണ്ടായ അവരുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 300 ഓളം അഫ്ഗാന്‍ പൗരന്മാര്‍ ഇപ്പോള്‍ സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് ജ്ഞാനേന്ദ്ര കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ താമസിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ആശയ വിനിമയം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Post Your Comments