Latest NewsNewsInternational

യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് താലിബാൻ: ആശങ്കയിലായി അഫ്ഗാൻ പൗരന്മാർ

യുഎസിനെ സഹായിച്ച അഫ്ഗാൻ പൗരന്മാരെ തിരിച്ചറിയാനും ഇല്ലാതാക്കാനും താലിബാൻ ഈ ഡാറ്റ ഉപയോഗിക്കാം

കാബൂൾ: താലിബാനുമായുള്ള പോരാട്ടത്തിൽ യുഎസിനെ സഹായിച്ച അഫ്ഗാനികളെ തിരിച്ചറിയാൻ സഹായിക്കുന്ന യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ താലിബാൻ പിടിച്ചെടുത്തു. Handheld Interagency Identity Detection Equipment ഹാൻഡ് ഹെൽഡ് ഇന്റെറാഗൻസി ഐഡന്റിറ്റി ഡിറ്റക്ഷൻ എക്വിപ്മെന്റ് എന്ന ഉപകരണമാണ് പിടിച്ചെടുത്തത്. ഇതേതുടർന്ന് യുഎസിനെ സഹായിച്ച അഫ്ഗാൻ പൗരന്മാരെ തിരിച്ചറിയാനും ഇല്ലാതാക്കാനും താലിബാൻ ഈ ഡാറ്റ ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

പൗരന്മാരുടെ ഫോട്ടോ ഫിംഗർപ്രിന്റ് കുടുംബവിവരങ്ങൾ ജോലിസംബന്ധമായ രേഖകൾ എന്നിവ അടങ്ങിയ സിറ്റിസൺ ഡാറ്റാബേസുകളാണ് ഇവ. ഇന്ത്യയുടെ ആധാറിന് സമാനമാണ് ഇവ കഴിഞ്ഞയാഴ്ച നടന്ന താലിബാന്റെ ആക്രമണസമയത്താണ് പിടിച്ചെടുത്തത്. താലിബാൻ തീവ്രവാദികളെ തിരിച്ചറിയുന്നതിനാണ് യുഎസ് സൈന്യം ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ യുഎസിനെ സഹായിച്ച അഫ്ഗാനികളുടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കുകയും തിരിച്ചറിയൽ കാർഡുകളിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ താലിബാന്റെ പക്കൽ ഇല്ലെങ്കിലും ഇക്കാര്യത്തിൽ പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസിന് ഇതിൽ അവരെ സഹായിക്കാൻ കഴിയുമെന്ന് ആർമി സ്‌പെഷ്യൽ ഓപ്പറേഷൻസ് വെറ്ററൻ വ്യക്തമാക്കി. നേരത്തെ പാകിസ്താനിലെ ഒളിത്താവളത്തിലിരുന്ന ഒസാമ ബിൻ ലാദനെ തിരിച്ചറിയാൻ അമേരിക്കയ്ക്ക് സാധിച്ചതും ഈ ബയോമെട്രിക്സ് വഴിയാണ്. താലിബാൻ ഭീകരരെ തിരിച്ചറിയുന്നതിനായി യു എസ് സേന അഫ്ഗാനിലെ 80 ശതമാനം ആളുകളുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നു എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button