കാബൂള്‍: താലിബാനും ചൈനയും ‘ഭായി ഭായി’ ആണെന്ന് തുറന്ന് സമ്മതിച്ച് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. അഫ്ഗാനിസ്ഥാന്റെ ഭാവിവികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന് സുഹൈല്‍ ഷഹീന്‍ ഒരു ചൈനീസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഭീകരാക്രമണതയിലൂടെ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതംചെയ്തത് ചൈനയായിരുന്നു. താലിബാനുമായി സൗഹൃദപരമായ നയതന്ത്രമാണ് ചൈന ആഗ്രഹിക്കുന്നതെന്നും അവരുമായി സഹകരിക്കുമെന്നും ചൈന വ്യക്തമാക്കി. ഇപ്പോൾ ചൈനയുമായി നല്ലബന്ധം പുലരണമെന്നാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് താലിബാൻ വ്യക്തവും തുറന്ന് പറഞ്ഞു.
എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നത് ചർച്ചയ്ക്ക് വിധേയമാക്കണം: ശ്രീജിത്ത് പണിക്കർ
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാനിസ്ഥാന്‍. അമേരിക്കയുടെ നിയന്ത്രണ ഉള്ളിടത്തോളം കാലം തങ്ങളുടെ വ്യാവസായിക താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് ചൈനയ്ക്ക് വ്യക്തമാണ്. ഇതേത്തുടർന്നാണ് ചൈന താലിബാൻ ഭീകരർക്ക് പിന്തുണ നല്‍കുന്നത്.
Post Your Comments