KeralaCinemaMollywoodLatest NewsIndiaNewsEntertainmentInternational

‘ഈ താലിബാൻ ഒക്കെ എന്ത്? കസബ സിനിമ ഒക്കെയല്ലേ ശരിക്കും സ്ത്രീവിരുദ്ധത?’: പാർവതിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കൊച്ചി: പലസ്തീൻ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലുമൊക്കെ പ്രതികരണവുമായി രംഗത്തെത്തിയ മലയാള സിനിമയിലെ താരങ്ങളെ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിൽ കാണാനില്ലെന്ന ആരോപണം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. കേരളത്തിലെ സാംസ്ക്കാരിക നായകർ താലിബാൻ വിഷയം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാലുടൻ പ്രതികരിക്കുമെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു. അഫ്ഗാൻ വിഷയത്തിൽ താലിബാനെതിരെ പ്രതികരിക്കാത്ത, നിലപാട് വ്യക്തമാകാത്ത നടി പാർവതി തിരുവോത്തിനെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

Also Read:കീറിപ്പോയ പഴന്തുണിയാണ് സ്വർണ്ണക്കടത്ത്, സര്‍ക്കാരിനെതിരെ മാധ്യമങ്ങൾ കള്ളക്കഥകള്‍ പടച്ചു വിടുന്നു: കോടിയേരി ബാലകൃഷ്ണൻ

‘ഈ താലിബാൻ ഒക്കെ എന്ത്? ‘കസബ’ സിനിമ ഒക്കെയല്ലേ ശരിക്കും സ്ത്രീവിരുദ്ധത? – ലെ തെരുവോരത്ത്’ എന്നാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയുടെ കസബ വിഷയത്തിൽ ചിത്രത്തിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി പാർവതി പ്രതികരിച്ചിരുന്നു. ഈ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പരോക്ഷ വിമർശനം. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ‘പ്രത്യേകതരം ഫെമിനിസ്റ്റ് കാഴ്ചപ്പാട് ആണ് ചിലർക്ക്. ഇപ്പോൾ ആൾ വിസ്മയത്തുമ്പത്ത് ആയിരിക്കും’ എന്നാണ് ഒരാളുടെ വക കമന്റ്. ‘ചില കാര്യങ്ങളിൽ മൗനം പാലിച്ചില്ലെങ്കിൽ തിരുവോത്ത് തെരുവോരത്ത് ആകും’ എന്നും കമന്റുകൾ ഉണ്ട്.

അതേസമയം, പാർവതിയെ വിമർശിച്ച ശ്രീജിത്ത് പണിക്കർക്കെതിരെയും കമന്റുകളുണ്ട്. ‘മറ്റു രാജ്യങ്ങളിൽ ഉള്ളകാര്യങ്ങളിൽ ഇടപെടാൻ അവർക്ക് താല്പര്യം ഇല്ലായിരിക്കും. ഇന്ത്യ അവളുടെ മാതൃരാജ്യം ആണ്. അവളെ ബാധിക്കുന്ന കാര്യവും. ഒരാൾ ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ പിന്നെ ലോകത്ത് എന്ത് നടന്നാലും അവർ അഭിപ്രായം പറയണം എന്ന ചിന്ത നിങ്ങളെ പോലെ ഉള്ള ഒരാൾക്ക് വരാൻ പാടില്ലാത്തതാണ്’ എന്നാണ് ഒരാൾ ശ്രീജിത്ത് പണിക്കരെ വിമർശിച്ച് എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button