ചെന്നൈ : സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ പുന: രാരംഭിക്കുക. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പൂര്‍ണ്ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also : ഓണക്കിറ്റ് വിതരണം പാളി : തിരുവോണത്തിന് മുൻപ് കിറ്റ് വിതരണം പൂർത്തിയാകില്ലെന്ന് സപ്ലൈകോ
രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. 50% ശേഷിയില്‍ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments