Latest NewsIndiaNewsInternational

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ : വ്യോമസേന വിമാനം കാബൂളിൽ

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം കൂടി ഇന്ത്യ കാബൂളിൽ എത്തിച്ചു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ ആളില്ല : രജത ജൂബിലി ആഘോഷ ചടങ്ങ് വിവാദമാകുന്നു 

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ച് ഇനി കുടുങ്ങികിടക്കുന്നവരുടെ കാര്യം ആലോചിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.  കൂടുതൽ വിമാനങ്ങളോട് തയ്യാറായി നില്‍ക്കാൻ നിർദ്ദേശം നല്കി. യാത്രാവിമാനങ്ങൾക്കും വൈകാതെ അനുമതി കിട്ടും എന്നാണ് സൂചന.

ജമ്മുകശ്മീരിലെ ഭീകര സംഘടനകൾ പുതിയ സാഹചര്യം മുതലാക്കാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. ചൈനയും യൂറോപ്പ്യൻ യൂണിയനും റഷ്യയും ഇറാനുമുമൊക്കെ താലിബാനോട് മൃദുനിലപാടാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ നയം തീരുമാനിക്കാൻ തിടുക്കം വേണ്ടെന്ന് സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button