Latest NewsNewsInternational

‘താലിബാൻ വരുന്നുണ്ട്, ഇവരെയെങ്കിലും രക്ഷിക്കൂ’: പെൺകുട്ടികളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് അമ്മമാർ

കാബൂള്‍: താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ ദാരുണമായ കാഴ്ചകളാണ് രാജ്യത്ത് നിന്നും പുറത്തുവരുന്നത്. താലിബാൻ ഭരണം ഭയപ്പെടുത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ജീവനും കൊണ്ട് ഒളിക്കാൻ ഒരിടം തേടി ഓടുന്നവരുടെ കാഴ്ചയാണ് കാബൂളിൽ നിന്നും പുറത്തുവരുന്നത്. വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ഇപ്പോള്‍ രക്ഷതേടി അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്.

കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് തങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് അഫ്ഗാൻ ജനത. ഞങ്ങളെ സഹായിച്ചില്ലെങ്കിലും ഈ കുട്ടികളെയെങ്കിലും സഹായിക്കൂ എന്നാണിവർ പറയുന്നത്. പലരും കൈകുഞ്ഞുങ്ങളുമായടക്കമാണ് എത്തിയത്. കുട്ടികളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഭയം കൊണ്ട് ശ്വാസം വിടാൻ പോലും പലർക്കും കഴിയുന്നില്ല.

Also Read:വിഴിഞ്ഞത്ത് കുരിശടി പൊളിച്ചു മാറ്റുന്നതിൽ വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം

ജീവനിൽ കൊതിയോർത്ത് തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ സൈനികർക്ക് എറിഞ്ഞുകൊടുക്കുന്ന അമ്മമാരെ കാണുന്ന തങ്ങളുടെ സൈനികര്‍ രാത്രിയില്‍ എങ്ങനെ കരയാതിരിക്കുമെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അത് ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പട്ടാളക്കാരോട് അവരെ പിടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മുള്ളുകമ്പിക്ക് മുകളില്‍ എറിയുകയായിരുന്നു. ചിലര്‍ മുള്ളുകമ്പിയില്‍ കുടുങ്ങി’ – പട്ടാളക്കാരന്‍ വിവരിച്ചു. ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button