കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ കൂട്ട പലായനത്തിനാണ് അഫ്ഗാനിസ്താന്‍ സാക്ഷിയായത്. ഏത് വിധേനയും പുറത്തുകടക്കാനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പുണ്ടായിരുന്ന താലിബാന്റെ കിരാത ഭരണത്തിന്റെ ഓര്‍മ്മകള്‍ അഫ്ഗാന്‍ ജനതയെ വിടാതെ പിന്തുടരുന്നു എന്നതിന്റെ തെളിവാണിത്.
മുല്ല ഒമര്‍, മുല്ല ദാദുള്ള എന്നീ കൊടും ഭീകരര്‍ അഫ്ഗാനിലെ ജനങ്ങളെ അത്രമേല്‍ ദ്രോഹിച്ചിരുന്നു. ഇവര്‍ താലിബാന്റെ നേതാക്കന്‍മാരാകാന്‍ പരസ്പരം മത്സരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താലിബാന്‍ പോലും ഭയപ്പെട്ടിരുന്ന കൊടും ഭീകരന്‍ എന്നായിരുന്നു മുല്ല ദാദുള്ള അറിയപ്പെട്ടിരുന്നത്.
1980കളില്‍ മുല്ല ഒമറും മുല്ല ദാദുള്ളയും സോവിയറ്റ് സൈന്യത്തിനെതിരെ മുജാഹിദുകളായി പോരാടിയിരുന്നു. പോരാട്ടത്തില്‍ മുല്ല ഒമറിന് ഒരു കണ്ണും മുല്ല ദാദുള്ളയ്ക്ക് ഒരു കാലുമാണ് നഷ്ടമായത്. തന്റെയോ താലിബാന്റെയോ വാക്കുകള്‍ക്ക് എതിര് നിന്ന ഗ്രാമങ്ങള്‍ മുഴുവന്‍ മുല്ല ദാദുള്ള ചുട്ടെരിച്ചതായും കൂട്ടക്കൊലകള്‍ക്ക് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. എതിര്‍ക്കുന്നവരുടെ തല വെട്ടുകയെന്ന ക്രൂരമായ നടപടിയ്ക്ക് തുടക്കം കുറിച്ചതും മുല്ല ദാദുള്ളയാണ്.
Post Your Comments