തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 179 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 19,000 കടന്നു. 19,049 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Also Read: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുന്നിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി തെന്നിവീണു മരിച്ചു
ജൂലൈ 25നാണ് സംസ്ഥാനത്തെ ആകെ കോവിഡ് മരണം 16,000 കടന്നത്. ഓഗസ്റ്റ് 3ന് ആകെ മരണം 17,000വും ഇതിന് ശേഷമുള്ള ഒരാഴ്ച കൊണ്ട് സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 18,000വും കടന്നിരുന്നു. തുടര്‍ന്ന് 10 ദിവസത്തിനുള്ളിലാണ് കോവിഡ് മരണ സംഖ്യ 19,000 കടന്നിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കേരളത്തിലെ രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുകളിലാണ്.
Post Your Comments