ന്യൂഡൽഹി: താലിബാന്‍ ഭീകരരെ ന്യായീകരിച്ച് ജമാ അത്തെ ഇസ്ലാമി ഹിന്ദ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കൈയ്യടക്കുന്നത് രാജ്യത്ത് സമാധാനം കൊണ്ടു വരുമെന്നും അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും സംഘടനാ പ്രസിഡന്റ് സയ്യദ് സദാത്തുള്ള ഹുസൈനി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികള്‍ ഇസ്ലാമിക ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പ്പം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കി കൊടുക്കും. ഭയത്തില്‍ നിന്നും ഭീതിയില്‍ നിന്നും മുക്തമായ ഒരു ലോകം സൃഷ്ടിക്കാനും എല്ലാവര്‍ക്കും തുല്യാവകാശവും പുരോഗതിയും സാക്ഷാത്കരിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും ഹുസൈനി അഭിപ്രായപ്പെട്ടു.
അഫ്ഗാന്‍ ജനതയുടെ ദൃഢനിശ്ചയവും പോരാട്ടങ്ങളുമാണ് രാജ്യത്ത് നിന്നും വിദേശ ശക്തികളെ പുറത്താക്കിയതെന്നും സമാധാന ഇസ്ലാമിന്റെ നാളുകളാണ് ഇനി രാജ്യത്ത് വരാനിരിക്കുന്നതെന്നും ഹുസൈനി പറഞ്ഞു. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്ന മതമാണ് ഇസ്ലാം. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണമാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments