KeralaNattuvarthaLatest NewsIndiaNews

ഈശോ എന്ന് പേരിടുന്നത് അവഹേളനം: ഈശോ സിനിമയ്ക്കെതിരെ ഗോപിനാഥ് മുതുകാട്, സത്യമെന്ത്?

തിരുവനന്തപുരം: ഈശോ സിനിയ്ക്കെതിരെ തന്റെ പേരിൽ നടന്ന വ്യാജ പ്രചരണത്തിനെതിരെ വിമർശനവുമായി ഗോപിനാഥ് മുതുകാട്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മുതുകാടിന്റെ പ്രതികരണം. എത്ര മഹനീയമായ കലാസൃഷ്ടിയാണെങ്കിലും ഈശോ എന്ന് പേരിടുന്നത് അവഹേളനമാണെന്ന് മുതുകാട് പറഞ്ഞതായി പ്രചരിച്ച പോസ്റ്ററിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

Also Read:രാജ്യത്തെ വിവിധ റൂട്ടുകളിൽ 75 പുതിയ വന്ദേ ഭാരത് ട്രെയിൻ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി റെയിൽവേ

‘ആരുടെ ഏത് സൃഷ്ടിക്കാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് രക്ഷക്കായി നല്‍കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത്’ എന്ന വ്യാജസന്ദേശം സോഷ്യൽ മീഡിയകൾ വഴി മുതുകാടിന്റെ പേരിൽ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ഫേസ്ബുക് പോസ്റ്റ്.

തന്റെ പേരില്‍ പ്രചരിക്കുന്നത് മറ്റാരുടെയോ വാചകങ്ങളാണ്. തന്റെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button