KeralaNattuvarthaLatest NewsNewsInternational

‘താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ’: ചിന്ത ജെറോം

കോട്ടയം: താലിബാൻ കാബൂൾ കീഴടക്കിയതിനു പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ നിന്നും കൂട്ടപലായനം ചെയ്യുകയാണ് ജനത. താലിബാനെതിരെ പ്രതിഷേധിക്കുന്ന അഫ്ഗാനിസ്ഥാൻ ജനതക്ക് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ. അഫ്‌ഗാന് പിന്തുണ പ്രഖ്യാപിച്ച് താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെയെന്ന് യുവജനകമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം വ്യക്തമാക്കി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാനവ സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിന്ത.

Also Read:മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശി ആഘോഷിക്കുന്നു: ആര്‍എസ്എസ് നേതാവ്

നേരത്തെ, താലിബാനെതിരെ കോഴിക്കോട് നടത്തിയ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാന സെക്രട്ടറി എ.എ റഹീം ആയിരുന്നു. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാനെന്ന് റഹീം പറഞ്ഞു. ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നതെന്നും താലിബാനെ ഭയന്ന് രാജ്യം വിട്ടുപോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്നും റഹീം വ്യക്തമാക്കിയിരുന്നു.

‘പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിനും, ലിംഗനീതിക്കും എതിരായ സമീപനമാണ് താലിബാന്റേത്. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല താലിബാന്റെ കാഴ്ചപ്പാടുകൾ. നജീബുള്ള സർക്കാരിനെ അട്ടിമറിക്കാൻ സോവിയറ്റ് വിരുദ്ധതയിലൂന്നി അമേരിക്ക സൃഷ്ടിച്ചതാണ് താലിബാൻ. ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളർത്തുന്നതും സാമ്രാജ്യത്വം തന്നെയാണ്’, റഹീം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button