ന്യൂഡൽഹി: താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വരാ ഭാസ്‌കറിനെതിരെ ട്വിറ്ററിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്. താലിബാന്‍ ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല.
രണ്ടും ഒരേ പോലെ തന്നെയാണെന്നാണ് ഇവർ ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ ഇന്നലെ തന്നെ ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ് ഉയർന്നത്. ഇപ്പോഴിതാ ട്വിറ്ററില്‍ ‘അറസ്റ്റ് സ്വരാ ഭാസ്‌കര്‍’ ക്യാംപെയിന്‍ ട്രെൻഡിങ് ആയിരിക്കുകയാണ്. സ്വര ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്.
നിരവധി പേര്‍ താരത്തിനെതിരെ പരാതി നല്‍കിയെന്നും ട്വിറ്ററില്‍ പറയുന്നുണ്ട്. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വ്യക്തികളെ നിയമം അനുസരിച്ച് ശിക്ഷ നല്‍കണം എന്നും ഇവർ പറയുന്നു.
Post Your Comments