കാബൂൾ : താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ബുർഖയുടെ വില പത്ത് മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കിയിരുന്നു. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ട സ്ത്രീകൾ ബുർഖ ധരിക്കാതെ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ഇറുകിയ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ പെൺകുട്ടിയെ ഭീകരർ വെടിവെച്ച് കൊന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം ഇസ്ലാം ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ പറഞ്ഞിരുന്നു. ഇസ്ലാമിക നിയമങ്ങൾക്കുള്ളിൽ നിന്ന് സ്ത്രീകൾ സംരക്ഷിക്കപ്പെടും. സമൂഹത്തിൽ സ്ത്രീകൾക്ക് നല്ല രീതിയിൽ ഇടപെടാം, ജോലിക്ക് പോകാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ അനുവദിക്കൂവെന്നും താലിബാൻ വക്താവ് വ്യക്തമാക്കിയിരുന്നു.
Post Your Comments