കാബൂള്‍: സ്ത്രീകള്‍ക്ക് ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും നല്‍കുമെന്നും ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്നും താലിബാന് നിലപാട് വ്യക്തമാക്കി.അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിക്കവേ ആണ് ഈ പ്രസ്താവന.
താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് എല്ലാ ഇസ്ലാമിക നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്ന് സ്ത്രീകള്‍ സംരക്ഷിക്കപ്പെടുമെന്നാണ്.
കൂടാതെ ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രം സ്ത്രീകള്‍ക്ക് ജോലിയ്ക്ക് പോകാനും സാമൂഹിക കാര്യങ്ങളില്‍ ഇടപെടാനും അനുമതിയുള്ളൂ എന്നും താലിബാന് വക്താവ് പറഞ്ഞു. എന്നാൽ പുറത്തു വരുന്ന വാർത്തകൾ സ്ത്രീകളെയും കുട്ടികളെയും ഇവർ നിർബന്ധിച്ചു ഭീകരർക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നു എന്നാണ്.
Post Your Comments