യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ക്രമരഹിതവും പലപ്പോഴും അസാധാരണമായ വേഗത്തിലുള്ള ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇതിനെ ആട്രിയല്‍ ഫൈബ്രിലേഷന് (എഎഫ്) എന്ന് വിളിക്കുന്നു. ഹൃദയ താളവും രാത്രികാല പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ പഠനമാണിത്. അവരുടെ പഠനത്തില്‍, യുകെ ബയോബാങ്ക് ഡാറ്റാബേസില്‍ നിന്ന് ലഭിച്ച 2,83,657 ആളുകളില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു.
ആളുകള്‍ അവരുടെ ജീവിതകാലത്ത് രാത്രി ഷിഫ്റ്റുകളില്‍ കൂടുതല്‍ തവണ ജോലിചെയ്യുമ്പോള്‍ ഹൃദയ താള ക്രമക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
രാത്രി ജോലിയും ഹൃദ്രോഗവും തമ്മില്‍ വ്യക്തമായ ബന്ധം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ലെങ്കിലും, ഈ ദിശയില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്ന് ചൈനയിലെ ഷാങ്ഹായ് ഒന്‍പതാം പീപ്പിള്‍സ് ഹോസ്പിറ്റല്‍, ഷാങ്ഹായ് ജിയാറ്റോങ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന് എന്നിവിടങ്ങളിലെ പ്രമുഖ ഗവേഷകനായ പ്രൊഫസര്‍ യിംഗ്ലി ലു പറഞ്ഞു.
Post Your Comments