![](/wp-content/uploads/2021/06/dovel.jpg)
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഹായം തേടുന്ന അഫ്ഗാന്‍ പൗരന്‍മാരെ സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി.
Read Also : കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയോ ? വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യ നമ്മുടെ പൗരന്മാരെ സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യ അഭയം നല്‍കണം. കൂടാതെ ഇന്ത്യയുടെ സഹായം തേടുന്ന മുഴുവന്‍ അഫ്ഗാന്‍ സഹോദരങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments