
തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത താലിബാൻ ടെററിസ്റ്റുകളെ വെള്ള പൂശുന്ന സമീപനമാണ് ചിലരിൽ നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ട്വിറ്ററിലടക്കം ഒരേ പാറ്റേൺ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രധാനം താലിബാൻ വരെ പത്രസമ്മേളനം നടത്തിയെന്നും ഇതുവരെ മോദി പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റപ്പെടുത്തൽ ആയിരുന്നു.
ട്വിറ്ററിൽ പെട്ടെന്നുണ്ടായ ഈ ഒരു തരത്തിലുള്ള ട്വീറ്റുകൾക്ക് പിന്നിൽ ടൂൾ കിറ്റ് ആണെന്ന സോഷ്യൽ മീഡിയ ആരോപണം ശരിവെക്കുന്ന തരത്തിലാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ പോസ്റ്റും. ‘താലിബാൻ വരെ പത്രസമ്മേളനം നടത്തി, ഹരീഷ് പങ്കുവെച്ച പോസ്റ്റിൽ താലിബാനുള്ള ജനാധിപത്യ ബോധമെങ്കിലും???? ‘ എന്നാണ് ഹരീഷിന്റെ ചോദ്യം.
ഇതിൽ അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇന്ത്യയിൽ ജനാധിപത്യ ബോധമില്ലെങ്കിൽ അഫ്ഗാനിസ്ഥാനിലോട്ട് പോകരുതോ എന്നാണ് പലരും ചോദിക്കുന്നത്. നിരവധി ആളുകൾ പിന്തുണച്ചും കമന്റിടുന്നുണ്ട്.
Post Your Comments