കാബൂള്‍: അഫ്ഗാനിസ്ഥാനെ പിടിച്ചടക്കി തങ്ങളുടെ കിരാത നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്ന താലിബാനെ പിന്തുണച്ചവര്‍ക്ക് കനത്ത തിരിച്ചടി. താലിബാനെ അനുകൂലിക്കുന്ന എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും ഉടനടി മരവിപ്പിക്കാനാണ് ഫേസ്ബുക്ക് തീരുമാനം. താലിബാന്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും തീവ്രവാദ സംഘടനയിലേയ്ക്ക് പുതിയ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയും ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളെയാണ്.
അമേരിക്കന്‍ നിയമം അനുസരിച്ച് താലിബാനെ ഒരു ഭീകരസംഘടനയായാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. ഇതിനാലാണ് താലിബാനുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു. താലിബാനെ എതെങ്കിലും വിധത്തില്‍ അനുകൂലിക്കുന്നവരുടെ അക്കൗണ്ടുകളും ഉടനെ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് പ്രതിനിധി ബി ബി സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനു വേണ്ടി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായി ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചു.
Post Your Comments