Latest NewsKeralaIndiaNews

മാതൃഭൂമി കഞ്ചാവ് കൃഷി കാണിച്ചിട്ടുണ്ട്, അതാണ് ഞങ്ങളും ചെയ്തത്: വണ്ടിയിൽ പൊലീസ് കഞ്ചാവ് വച്ചേക്കുമെന്ന് ഇ ബുള്‍ജെറ്റ്

കണ്ണൂർ: യൂട്യൂബ് വ്ലോ​ഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് കഞ്ചാവ് കൃഷിയുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയതെന്ന് ആരോപിച്ച് വ്ലോഗർമാർ രംഗത്തെത്തി. ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടൂറിസ്റ്റ് ബസുകള്‍ ലഹരിക്കടത്തും മനുഷ്യക്കടത്തും ആയുധക്കടത്തും നടത്തുന്നുവെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഇപ്പോൾ തങ്ങൾക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നാണ് സഹോദരന്മാർ പുതിയ വീഡിയോയിൽ പറയുന്നത്.

Also Read: കോവിഡ് ബാധിച്ചവർക്ക് ക്ഷയരോഗ പരിശോധന കൂടി നടത്താനൊരുങ്ങി കർണാടക സർക്കാർ

‘സാമൂഹ്യപ്രതിബദ്ധതയോടെ ഞങ്ങളെ ഇടപെട്ട വിഷയത്തിന്റെ പേരിലാണ് ഈ വിവാദങ്ങളൊക്കെ. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുണ്ട്. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ പറഞ്ഞു. ഞങ്ങളെ സ്‌നേഹിക്കുന്ന 18 ലക്ഷം പേര്‍ക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു എല്ലാം. ഇതൊരു വ്യക്തമായ പ്ലാനിംഗോടെ നടപ്പാക്കിയതാണ്. മാഫിയയാണ് പിന്നില്‍. ഞങ്ങളുടെ അറിവില്ലായ്മ ചിലര്‍ ചൂഷണം ചെയ്തു.

കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ കടത്തുന്ന മാഫിയക്കെതിരെയാണ് ഞങ്ങളൊരു വീഡിയോ ചെയ്തത്. അതിന്റെ പിറ്റേ ദിവസം 240 കിലോ കഞ്ചാവ് ഇവിടെ പിടിച്ചു. മാതൃഭൂമി യാത്രയില്‍ മണാലിയില്‍ നിന്ന് കഞ്ചാവ് കൃഷി കാണിച്ചിട്ടുണ്ട്. അത് തന്നെയാണ് ഞങ്ങളും കാണിച്ചത്. ആകര്‍ഷകമായ തമ്പ് നെയില്‍ ഉണ്ടാക്കാന്‍ ചാനലുകാരാണ് ഞങ്ങളെ പഠിപ്പിച്ചത്. മാതൃഭൂമിയിലെ ചേട്ടന്‍ പറഞ്ഞത് എനിക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണാണ്. ട്വന്റി ഫോര്‍ ചാനല്‍ ഞങ്ങള്‍ക്ക് തന്ന അവാര്‍ഡ് തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചു’, സഹോദരന്മാർ പറയുന്നു.

കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിനും പിടിയിലായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കഞ്ചാവ് കടത്തലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൊലീസ് നീക്കം. ഇതിനെതിരെയാണ് സഹോദരന്മാരുടെ പുതിയ വീഡിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button