Latest NewsNewsLife StyleFood & CookeryHealth & Fitness

രുചികരമായ ഹോട്ടല്‍ ഭക്ഷണത്തിലെ വില്ലൻ ഇതാണ്

പഞ്ചസാരയേക്കാളും ഉപ്പിനേക്കാളും സൂക്ഷിച്ചിരിക്കേണ്ട വെളുത്ത വിഷം അഥവാ എം.എസ്.ജി എന്നത്. സോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി) ആണ് ഈ നിശബ്ദ കൊലപാതകി. വെളുത്ത നിറത്തില്‍ ക്രിസ്റ്റല്‍ രൂപമാണ് എം.എസ്.ജിയുടേത്. പൊതുവേ ടിന്നിലടച്ച ഭക്ഷണത്തിലും റെസ്റ്റോറന്റുകളില്‍ വിളമ്പുന്ന രുചികരമായ ഭക്ഷണത്തിലുമൊക്കെയാണ് ഇത് കാണുന്നത്. ഭക്ഷണത്തെ അതിന്റെ യഥാര്‍ത്ഥ രുചിയില്‍ നിന്ന് അല്‍പം കൂടി രുചിയുള്ളതായി നാവിന് തോന്നിക്കുന്ന മാന്ത്രികതയാണ് എം.എസ്.ജിയുടെ ധര്‍മ്മം. അതുകൊണ്ട് തന്നെ എം.എസ്.ജി അടങ്ങിയ ഭക്ഷണം സ്ഥിരം കഴിക്കുന്നത് ലഹരിക്ക് അടിപ്പെടും പോലെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വീണ്ടും വീണ്ടും ഒരേ സാധനം കഴിക്കാനുള്ള കൊതിയുണ്ടാകുന്നു. ചിലയിനം ഭക്ഷണത്തോടുള്ള ഈ അത്യാര്‍ത്തി പൊണ്ണത്തടിക്കും അതുവഴി നിരവധി അസുഖങ്ങള്‍ക്കും കാരണമാകുന്നു.

പ്രത്യേകിച്ച് മാംസാഹാരങ്ങളിലാണ് ഇത് ചേര്‍ക്കുന്നത്. ഫ്രൈഡ് ചിക്കന്‍, സൂപ്പുകള്‍.. അങ്ങനെയൊക്കെ. കൂടാതെ പാക്കറ്റ് ചിപ്‌സ്, സോസേജുകള്‍, ഹോട്ട് ഡോഗ്‌സ്… എന്തിന് പറയുന്നു ബിയറില്‍ വരെ എം.എസ്.ജി കലര്‍പ്പ് കണ്ടെത്തിയിട്ടുണ്ട്.

Read Also  :  കോവിഡ് ബാധിച്ചവർക്ക് ക്ഷയരോഗ പരിശോധന കൂടി നടത്താനൊരുങ്ങി കർണാടക സർക്കാർ

അതായത് നഗരങ്ങളില്‍ ജീവിക്കുന്ന ഒരു ശരാശരിക്കാരന്റെ ശരീരത്തിലേക്ക് ദിവസവും ഇത്തരി എം.എസ്.ജി കടന്നുകൂടുന്നുവെന്ന് അര്‍ത്ഥം. വളരെ കുറഞ്ഞ അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും അളവൊന്ന് തെറ്റിയാല്‍ വലിയ അപകടമാണ് എം.എസ്.ജിയുണ്ടാക്കുക.
ഏത് വിഷത്തേയും പോലെ തലച്ചോറിനെത്തന്നെയാണ് എം.എസ്.ജി ക്രമേണ ബാധിക്കുന്നത്. കൂടാതെ മൈഗ്രേന്‍, ക്ഷീണം, മയക്കം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, നെഞ്ചുവേദന തുടങ്ങി ഒരുപിടി അസുഖങ്ങളുമുണ്ടാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button