Latest NewsNewsIndia

അഫ്ഗാന്‍ ജനതയ്ക്ക് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥന, താലിബാനെ തള്ളി സിപിഎം-സിപിഐ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇടതുപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. സമാധാനപൂര്‍ണവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേഖലയിലെ ഇതര പ്രധാനശക്തികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സി.പി.എമ്മും സി.പി.ഐയും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read Also : കേരളത്തിലും താലിബാനിസം പേറുന്നവര്‍ ഉണ്ട്: ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് ഓര്‍മ്മിപ്പിച്ച് ബീഗം ആശാ ഷെറിന്‍

‘ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം. അഫ്ഗാനിസ്ഥാനില്‍ അപമാനകരമായ പരാജയമാണ് അമേരിക്കയ്ക്ക് സംഭവിച്ചത്. 20 വര്‍ഷം മുമ്പ് അട്ടിമറിക്കപ്പെട്ട താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തിയിരിക്കുന്നു. അഷ്‌റഫ് ഗനി സര്‍ക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകര്‍ച്ച അവിടെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചേര്‍ന്ന് സ്ഥാപിച്ച ഭരണസംവിധാനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. അമേരിക്കയെ അന്ധമായി പിന്തുടര്‍ന്നുള്ള അഫ്ഗാന്‍നയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ഇതേതുടര്‍ന്ന് മേഖലയില്‍ ഒറ്റപ്പെടുകയും മുന്നിലുള്ള വഴികള്‍ ചുരുങ്ങുകയും ചെയ്തു’.

‘ മുമ്പുണ്ടായിരുന്ന താലിബാന്‍ സര്‍ക്കാര്‍ തികച്ചും മൗലികവാദപരമായ സമീപനമാണ് സ്വീകരിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും അത് വിനാശകരമായി. പുതുതായി നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും അര്‍ഹമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്‍ഖ്വയ്ദ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്‍ മാറരുതെന്നാണ് രാജ്യാന്തരസമൂഹം ആഗ്രഹിക്കുന്നത്. 16നു ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം കൂട്ടായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്’ – സംയുക്തപ്രസ്താവനയില്‍ ഇരുപാര്‍ട്ടികളും  വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button