Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് പതിനായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1718 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 577 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1956 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10096 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 82 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇന്ത്യന്‍ വ്യോമസേനയുടെ കാബൂള്‍ ദൗത്യത്തിന്റെ വിവരങ്ങള്‍ പുറത്ത് : വ്യോമസേനയ്ക്ക് നിറഞ്ഞ കൈയടി

തിരുവനന്തപുരം സിറ്റിയിൽ 299 കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേരാണ് അറസ്റ്റിലായത്. 147 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 251 കേസുകൾ രജിസ്റ്റർ ചെയ്യുകയും 46 പേർ അറസ്റ്റിലാകുകയും 74 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 65 കേസുകളും കൊല്ലം സിറ്റിയിൽ 448 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും മതത്തിന്റെ പരിഗണനകളില്ലാതെ അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 299, 27, 147
തിരുവനന്തപുരം റൂറൽ – 251, 46, 74
കൊല്ലം സിറ്റി – 448, 26, 51
കൊല്ലം റൂറൽ – 65, 65, 207
പത്തനംതിട്ട – 53, 48, 30
ആലപ്പുഴ – 21, 7, 37
കോട്ടയം – 90, 75, 358
ഇടുക്കി – 41, 0, 5
എറണാകുളം സിറ്റി – 98, 28, 16
എറണാകുളം റൂറൽ – 102, 16, 160
തൃശൂർ സിറ്റി – 4, 4, 6
തൃശൂർ റൂറൽ – 14, 10, 70
പാലക്കാട് – 26, 25, 96
മലപ്പുറം – 53, 50, 192
കോഴിക്കോട് സിറ്റി – 6, 6, 4
കോഴിക്കോട് റൂറൽ – 50, 61, 1
വയനാട് – 13, 0, 13
കണ്ണൂർ സിറ്റി – 47, 47, 175
കണ്ണൂർ റൂറൽ – 3, 3, 128
കാസർഗോഡ് – 34, 33, 186

Read Also: വൻതുക പിഴയായി നൽകേണ്ടി വരും : സെക്‌ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്കും ടാര്‍ജറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button