ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ് എന്നിവയെല്ലാം കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കറ്റാര്‍ വാഴ.
ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ദഹനം എളുപ്പമാക്കാനും കറ്റാര്‍വാഴ ജ്യൂസ് സഹായിക്കും. നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്. ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോള്‍ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കും.
Read Also:- ലോർഡ്സിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി: സൂപ്പർതാരം പുറത്ത്
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറ്റാര്‍ വാഴ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും. മുടി കൊഴിച്ചില്‍ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് കറ്റാര്‍ വാഴ. താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്.
Post Your Comments