കാബൂള്‍: ഇസ്ലാം ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്നും മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന് വക്താവ് അറിയിച്ചു. മാധ്യമങ്ങള്‍ ദേശീയമൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് താലിബാൻ മുന്നറിയിപ്പ് നല്കി.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ഇടപെടാം, ജോലിക്ക് പോകാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ അനുവദിക്കൂ, എല്ലാ ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് സ്ത്രീകള്‍ സംരക്ഷിക്കപ്പെടുമെന്നും താലിബാന് വക്താവ് വിശദമാക്കി. അഫ്ഗാന്റെ മണ്ണില്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും താലിബാൻ കൂട്ടിച്ചേർത്തു.
അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ വർക്ക് ഔട്ട് നടത്തി താലിബാൻ ഭീകരർ : വീഡിയോ പുറത്ത്
അതേസമയം 1990ലെ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നുംഎന്നാല് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും താലിബാന് അറിയിച്ചു. മുന്‍ സര്‍ക്കാറിനൊപ്പം നിന്നവര്‍ക്കും പൊതുമാപ്പ് നല്‍കുമെന്നും വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുതെന്നും താലിബാൻ വക്താവ് അറിയിച്ചു.
Post Your Comments