കാബൂള്‍: ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ താലിബാന്റെ ‘നിയന്ത്രണങ്ങള്‍’ നടപ്പാക്കി തുടങ്ങി. സ്ത്രീകളാണ് താലിബാന്‍ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്ത്രീകള്‍ ആരും ജോലിയ്ക്ക് പോകരുതെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.
Also Read: അഫ്ഗാൻ സർക്കാരിനെതിരായ താലിബാൻ പോരാട്ടവും ഇസ്രായേലിനെതിരായ ഹമാസിന്റെ പോരാട്ടവും സമാനം: ഹമാസ്
ജൂലൈ പകുതിയോടെ അഫ്ഗാനിസ്താനിലെ വിവിധ മേഖലകള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ എല്ലാവരെയും വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിലെ പ്രധാന ബാങ്കുകളില്‍ ഒന്നായ അസീസി ബാങ്കില്‍ നിന്നും 9 വനിതാ ഉദ്യോഗസ്ഥരെയാണ് പറഞ്ഞുവിട്ടത്. മൂന്ന് വനിതാ ബാങ്ക് മാനേജര്‍മാരോട് ഉള്‍പ്പെടെയാണ് ജോലി ഉപേക്ഷിക്കാന്‍ താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജോലിയില്‍ നിന്നും പറഞ്ഞുവിട്ടവരെ താലിബാന്‍ ഭീകരരാണ് വീട്ടില്‍ എത്തിച്ചത്. ഇനി ജോലിയ്ക്ക് പോകരുതെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഇനി മുതല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ പോലും ഭര്‍ത്താവിന്റെ അകമ്പടി ഉണ്ടാകണം. താലിബാന്‍ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചുകളയുകയാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Post Your Comments